ഓര്‍മ്മകള്‍ എന്നെ ഭൂതകാലത്തിലേക്കു വലിചിഴക്കുമ്പോള്‍ ഒരു നഷ്ട്ട പ്രണയത്തിന്റെ തേങ്ങല്‍ മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു അവിടെ......
ഓര്‍മ്മിക്കാനും ഓമനിക്കാനും ഒരു മഴക്കാലത്തെ നല്ല ഓര്‍മ്മകള്‍ തന്നു മറഞ്ഞു പോയ ആ ആളുടെ ഓര്‍മ്മകളാണ് ഇന്നെന്റെ ജീവിതം..........!!!!!
ഒരു നാളെക്കായി ഞാന്‍ മാറ്റി വെക്കുന്ന എന്റെ ഓരോ സ്വപ്നവും ഓരോ നിമിഷമെന്ന കാല് ചുവടുകളില്‍ അവള്‍ക്ക് മാത്രം സ്വന്തമാണ്
അവളില്‍ ഞാന്‍ സംതൃപ്തനാണ് , സന്തോഷവാനാണ്, സ്വസ്തനാണ് ഞാന്‍ ആഗ്രഹിക്കുനതെല്ലാം അവള് നേടിത്തരുന്നു
ഇതുമൊരു പ്രണയമോ ?
അറിയില്ലെനിക്ക് ........................................
ഞാന്‍ നിലാവിനെ തേടുന്നു..... മഴയെ ആഗ്രഹിക്കുന്നു ..... മഞ്ഞിനെ പ്രണയിക്കുന്നു ,ഓരോ നിമിഷവും അന്തത എന്ന സ്വപനലോകത്തിന് അടിമയാണ് ഞാന്‍ ,അതില്‍ നിറയുന്ന സംഗീതവും ,കാവ്യ വരികളും മാത്രമെനിക്ക് ആശ്വാസം .
ഞാന്‍ എന്‍ ജീവനിലേറെ അല്ലെങ്കില്‍ അതിലുമേറെ സംഗീതത്തെ സ്നേഹിക്കുന്നു മഴയെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു മനസാല്‍ പുണരുന്നു ,
ഒരു പക്ഷെ അതാണ് എന്റെ ജീവന് ,ശക്തി .
നിറയുന്ന ആഗ്രഹങ്ങളുമായി ഞാന്‍ തേടിയെത്തിയത് നിന്നിലായിരുന്നു ................




