മറക്കുകില്ല കാലമേ,
കടന്നു പോയ നാളുകള്‍ ഞാന്‍.
എരിയുന്ന തീ നാളം പോലെ,
മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ..
അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ..
അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍
നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്..
ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു,
നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക..
തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി
ഈ മണ്ണില്‍ എന്‍ ജീവിതം...... ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"..
ഇനിയൊരിക്കലും അകലാതിരുന്നെന്കില്‍ ധന്യമീ ജീവിതം..!!!

No comments:
Post a Comment