FEEL MY LOVE.......

My photo
Kannur,PANOOR, Kerala, India
Listen to my heart, feel my heart beat, close your eyes and hear the symphony, you will know, you will realize, you will feel how much I love you........

Friday, January 6, 2012


മഴത്തുള്ളികള്‍ പൊഴിഞ്ഞു വീഴുന്ന മുറ്റം...
കുമ്പിളില്‍ മഴവെള്ളത്തിന്‍റെ കുളിര്‍മയുമായ് ചേമ്പിലക്കൂട്ടങ്ങള്‍...
മണ്ണിന്‍റെ മനം മയക്കുന്ന സുഗന്ധം..ചെങ്കല്‍ പാകിയ പടികളില്‍ തട്ടി ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍..മഴയാല്‍ സംഗീതം പൊഴിക്കുന്ന ഇലകള്‍..

ആകാശത്തിന്‍റെ വര്‍ണധാര ആവാഹിച്ചെടുത്ത്‌ ഇലത്തുമ്പുകളെ പ്രശോഭിതമാക്കുന്ന നീര്‍കണങ്ങള്‍...ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലും വെളിച്ചം പടര്‍ത്തി വെള്ള മേഘങ്ങള്‍...
മധുരതരമായ ഓര്‍മകളുണര്‍ത്തി,കളകള ശബ്ദമുയര്‍ത്തി അകലേക്കൊഴുകിപ്പോകുന്ന മഴവെള്ളം..പ്രാണരക്ഷാര്‍ത്ഥം കുഞ്ഞിലകളില്‍ കയറി,വെള്ളത്തോടോപ്പം ഒലിച്ചുപോകുന്ന കൂനനുറുമ്പുകള്‍...മഴക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ട്,പൂമുഖത്ത് താളമേളങ്ങളുയര്‍ത്തി മഴയെ വരവേല്‍ക്കുന്ന തവളകള്‍..
വെള്ളത്തില്‍ മുങ്ങി കാണാതാകുന്ന പാട വരമ്പുകള്‍..നിറഞ്ഞു കവിയുന്ന അമ്പലക്കുളങ്ങള്‍...
അവസാനത്തെ പഴുത്ത മാങ്ങയും മഴയോടൊപ്പം പൊഴിച്ചു വിടപറയുന്ന മാമ്പഴക്കാലം..തെങ്ങിന്‍ ചുവട്ടിലെ പുതു പുല്‍ നാമ്പുകളോടൊപ്പം പൊട്ടിമുളയ്ക്കുന്ന കുമിളുകള്‍..മഴയാല്‍ സ്വതന്ത്രരാക്കപ്പെടുന്ന മഴപ്പാറ്റകള്‍..ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മാറ്റുകൂടിയ ഇളം വെയിലില്‍ എന്നത്തെക്കാളും കൂടുതല്‍ മനോഹരിയാകുന്ന പ്രകൃതി...
ഇരുട്ടില്‍ മേഘത്താല്‍ മറഞ്ഞ താരാഗണങ്ങളുടെ ശോഭയുണര്‍ത്താന്‍ നുറുങ്ങുവെട്ടവുമായ്‌ മിന്നാമിന്നികള്‍...എങ്ങും നിറയുന്ന തണുപ്പിലും ഓരോ മഴക്കാലവും ഒരിക്കലും മറക്കാത്ത ഓര്‍മകളുണര്‍ത്തി നമ്മുടെ മനസ്സിനെ വര്‍ണനാതീതമായ ഒരു തലത്തിലേക്കെത്തിക്കുന്നു...............   

No comments:

Post a Comment