FEEL MY LOVE.......

My photo
Kannur,PANOOR, Kerala, India
Listen to my heart, feel my heart beat, close your eyes and hear the symphony, you will know, you will realize, you will feel how much I love you........

Saturday, February 6, 2010

About me.....

സന്തോഷങ്ങളില്‍ ഒരുപാട് ചിരിക്കുന്ന,
സങ്കടങ്ങളില്‍ ഒരുപാട് കരയുന്ന, 
ഒരു കൂട്ടം സ്വപ്നങ്ങളും
കൊച്ചു കൊച്ചു മോഹങ്ങളും
ചെറിയ ചില വാശികളും ഒക്കെയുള്ള പാവം ,
എന്ന് കരുതി ആരെങ്കിലും തലയില്‍ കേറാന്‍ വന്നാല്‍ ........ :)

പിന്നെ ഒത്തിരി ഇഷ്ടങ്ങളുണ്ട്...........ഇഷ്ടക്കേടുകള്‍ ഉണ്ട്...

മഴയെ ഇഷ്ടമാണ്, പൂക്കളെ ഇഷ്ടമാണ് ,പുഴയെ ഇഷ്ടമാണ്,

നല്ല വാക്കുകള്‍ ഇഷ്ടമാണ്..., ചിരിക്കാന്‍ ഇഷ്ടമാണ്.........


മയില്‍പ്പീലി പെറ്റുപെരുകില്ലെന്നറിയാം
എങ്കിലും ഞാന്‍ സൂക്ഷിച്ചു
എന്റെ ഹൃദയത്തിന്റെ താളില്‍
ആരും കാണാതെ ആകാശം കാണാതെ
നിനവിന്റെ ഒരു തുണ്ട് മയില്‍പ്പീലി....!

ഞാനെന്നെ കുറിച്ച് എന്ത് പറയാനാ ??

എന്നെപ്പറ്റി ഞാന്‍ വിചരിക്കുന്നതല്ല.... 'ഞാന്‍ '
എന്നെപ്പറ്റി മറ്റുള്ളവര്‍ വിചാരിക്കുന്നതല്ല.. 'ഞാന്‍ ' .
എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തുവിചാരിക്കണം എന്ന്..
ഞാന്‍ വിചാരിക്കുന്നതായിരിക്കണം .. യത്ഥാര്‍ഥ 'ഞാന്‍'

എന്നെ പറ്റി അറിയണം അല്ലെ ?....
______________________________
ഒരു പാവം ആയിരുന്നു പിന്നീട് ഒരു സംഭവമായി മാറി.. 

ഇപ്പൊള്‍ ഒരു പ്രസ്ഥാനമായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു.. 
ഇത്രയൊക്കെയേ എന്നേക്കുറിച്ചു പറയാന്‍ കഴിയൂ...

നക്ഷത്രങ്ങളെ പ്രണയിച്ച രാജകുമാരന്‍ അവനെ മനസ്സിലാക്കാതെ........
മഞ്ഞു തുള്ളിയെ പ്രണയിച്ച ഒരു മാന്‍പേട........
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ രണ്ടു പേര്‍ക്കും തുല്ല്യമായ് കിട്ടിയതോ........
ദു:ഖം മാത്രം..........

ഇനിയെത്ര ജന്മാന്തര ജന്മങ്ങള്‍ കഴിഞ്ഞാലും 

ഈ കണ്ണുകള്‍ ഒരിക്കലും നിന്നെ പിന്തുടരുകയില്ല... 
അറിയാതെയോ അറിഞ്ഞോ ഒരുപാട് അപരാതങ്ങള്‍ ചെയ്തുവെന്ന തോന്നല്‍....
ആ തോന്നല്‍ ശരിയാണ് എങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന മാപ്പുകളോടെ.......
                                                         with love Sooraj...............

No comments:

Post a Comment