നിലാവില്‍ വിടരുന്ന പൂക്കളുടെ സുഗന്ധവും
വെള്ളിമേഘങ്ങളുടെ പ്രകാശവും
രാപ്പാടികളുടെ സംഗീതവും എനിക്കു കൂട്ട്.
ഓരോ സുഹൃത്തിന്റെ വിടവാങ്ങലും
ഒരു വേദനയായ് കണ്‍പീലികളെ നനയ്കുംബോഴും,
കാറ്റിന്റെ ചിറകടിയൊച്ചയില്‍.
.അവരുടെ സ്വരങ്ങള്‍ക്കു കാതോര്‍ക്കുന്ന എന്റെ കാത്തിരിപ്പ്.
സുഹൃത്ബന്ധത്തിന്റെ നേര്‍ത്ത അവഗണന പോലും
ഒരു വലിയ വേദനയായ് മിഴിനീര്‍കണങ്ങളെ പൊഴിച്ചിടുംബോഴും..
സുഹൃത്തുക്കളേ, ഓര്‍ത്തുകൊള്ളൂ ഈ പഴയ തണലിനെ..
ഇല കൊഴിച്ചും, പുഷ്പിച്ചും ഈ തണുപ്പ് ഇവിടെയുണ്ടാകും ...................

No comments:
Post a Comment