ഇന്നും കൃത്ത്യമായ് ഞാന്‍ ഓര്‍ക്കുന്നു
കണ്ണിര്‍മഴത്തുള്ളികളാല്‍ കാഴ്ചമറച്ച
ആ സന്ധ്യയില്‍ യാത്രാമൊഴികളില്ലാതെ നീ യാത്രപറഞ്ഞത്..
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ലെന്ന്
ഞാന്‍ തിരിച്ചറിയുകയായിരുന്നു ആ നിമിഷം,
ആരൊക്കൊയൊ പകുത്തെടുക്കാന്‍ കാത്തിരിക്കുന്ന
അടുത്ത ജന്‍മത്തില്‍ ഒന്നില്‍ നീ എനിക്കായ് പിറക്കുക..
നെഞ്ചിലെ ചൂടാല്‍ ഞാന്‍ നിനക്ക് കൂട് കൂട്ടാം,
തേങ്ങലുകളാല്‍ താരാട്ട് പാടാം
ഗഡ്ഗദങ്ങളാല്‍ തപ്പും തകിലും കൊട്ടാം,
പൊട്ടിച്ചിരികളാല്‍ കിന്നരവും വീണയും മീട്ടാം..........

No comments:
Post a Comment